Skip to main content

പരിശീലന നൽകി

ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ മാള, ആളൂർ പിഎച്ച്‌സികളുടെ സഹകരണത്തോടെ കുഷ്ഠരോഗ നിർണ്ണയ ക്യാമ്പിന്റെ ഭാഗമായി ആശ വർക്കർമാർ, തിരഞ്ഞെടുത്ത വളണ്ടിയർമാർ എന്നിവർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മാള പിഎച്ച്‌സിയിൽ നടന്ന പരിശീലനത്തിൽ സൂപ്രണ്ട് ഡോ. ആശ സേവ്യർ ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി എം സന്തോഷ്, ആളൂർ ഹെൽത്ത് സൂപ്പർവൈസർ പിപി സജീവൻ, മാള ഹെൽത്ത് ഇൻസ്‌പെക്ടർ സിഎ വേണു, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date