Skip to main content

ഭക്ഷ്യസുരക്ഷാ ശില്പശാല സംഘടിപ്പിച്ചു

ഭക്ഷ്യസുരക്ഷാ വകുപ്പിന്റേയും നെസ്‌ലെ ഫുഡ് സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷയിൽ ആഗോള നേതൃത്വം കൈവരിക്കൽ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കെ.കെ.ശൈലജ ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു. കോഡക്‌സ് എലിമെന്റ റിയാബ് കമ്മിഷൻ മുൻ ചെയർമാൻ സഞ്ജയ് ദേവ് ശില്പശാല നയിച്ചു. ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഡോ.രത്തൻ കേൽക്കർ, ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മീഷണർ കെ.അനിൽകുമാർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ഭക്ഷ്യ സാമ്പിളുകൾ പരിശോധിക്കുന്നതിന് നിലവിലുളള കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ലാബുകൾക്ക് പുറമേ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ പുതുതായി ഒരു ലാബ് സ്ഥാപിക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മേഖലാ ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർമാർ, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, നോഡൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.3378/19

date