Skip to main content

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സെപ്റ്റംബർ 25ന് തിരുവനന്തപുരം അയ്യൻങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ 40-ാം വാർഷികാഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, സ്വാഗത സംഘം ചെയർമാനുമായ വി.കെ.മധു ഉദ്ഘാടനം ചെയ്തു. പൂജപ്പുരയിലുളള വികലാംഗക്ഷേമ കോർപ്പറേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് ഓഫീസ.് കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ പരശുവയ്ക്കൽ മോഹനൻ, മാനേജിംഗ് ഡയറക്ടർ കെ.മൊയ്തീൻകുട്ടി, ഫിനാൻസ് ഓഫീസർ മഞ്ജു.എസ്.എസ് എന്നിവർ സന്നിഹിതരായിരുന്നു. സെപ്റ്റംബർ 25ന് നടക്കുന്ന വാർഷികഘോഷത്തിൽ മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചർ, ഡോ. ടി.എം.തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3382/19

date