Skip to main content

വന്യജീവിവാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരം രണ്ട് മുതൽ

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാലാ കാര്യാലയത്തിൽ നടക്കും. സ്‌ക്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ചെറുകഥാ രചനാ, പ്രസംഗം, ക്വിസ്സ്, പ്രബന്ധരചനാ എന്നീ കലാമത്സരങ്ങൾ ഒക്‌ടോബർ രണ്ട് മുതൽ ആരംഭിക്കും. മത്സരവിജയികൾക്ക് ക്യാഷ്‌പ്രൈസും സർട്ടിഫിക്കറ്റും എട്ടിന് വിതരണം ചെയ്യും. ഫോൺ: 9895674774, 8921150487
പി.എൻ.എക്‌സ്.3385/19

date