Skip to main content

പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി മൃഗസംരക്ഷണ വകുപ്പ്;പ്രത്യേക ക്യാമ്പ് 23 മുതൽ

ആലപ്പുഴ: ജില്ലയുടെ ചില ഭാഗങ്ങളിൽ നായകളുടെ അക്രമം ഉണ്ടായ സാഹചര്യത്തിൽ പേവിഷ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. സെപ്റ്റംബർ 23 മുതൽ 28 വരെ എല്ലാ നഗരസഭകളിലും നായയുടെ ആക്രമണം രൂക്ഷമായ പഞ്ചായത്തുകളിലും പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിക്കും.

ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ, ലോകപേവിഷ ദിനാചരണത്തിന്റെ ഭാഗമായി വാക്‌സിനുകൾ സൗജന്യമായി നൽകും. ക്യാമ്പുകളിൽ എത്തുന്നവർക്ക് സൗജന്യമായി കുത്തിവയ്പ്പ് നൽകും. മാരാരിക്കുളം, എഴുപുന്ന, ആര്യാട്, പാണാവള്ളി പഞ്ചായത്തുകളിലും എല്ലാ നഗരസഭകളിലുമാണ് ക്യാമ്പ് സംഘടിപ്പിക്കുക.

ക്യാമ്പിന്റെ വിശദ വിവരങ്ങൾ അറിയുന്നതിന് അതത് സ്ഥലത്തുള്ള മൃഗാശുപത്രികളുമായി ബന്ധപ്പെടണം.
കഴിഞ്ഞ ദിവസം അക്രമാസക്തി കാണിച്ച ഒരു നായയുടെ പോസ്റ്റ് മോർട്ടം നടത്തിയതിനെത്തുടർന്ന് പേ വിഷ ബാധ സ്ഥിരീകരിച്ചിരുന്നു. നഗരത്തിൽ നിന്ന് നായപിടുത്തക്കാർ പിടിച്ച മറ്റൊരു നായ കണിച്ചുകുളങ്ങരയിലുള്ള എ.ബി.സി. സെന്ററിലെ ഷെൽട്ടറിൽ നിരീക്ഷണത്തിലാണ്. ഇത് അസ്വഭാവികതകളൊന്നും നിലവിൽ കാണിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

 

date