Skip to main content

ഹൈസ്‌കൂൾ അസിസ്റ്റന്റ്: അഭിമുഖം 25 26, 27 തീയതികളിൽ

ഇന്ന് രാജ്യാന്തര തീരദേശ ശുചീകരണദിനം;എം.ജി. സർവകലാശാലയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ച് ശുചീകരിക്കും

ആലപ്പുഴ:രാജ്യാന്തര തീരദേശ ശുചീകരണദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിന്റെയും ദേശീയ തീരഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് (സെപ്തംബർ 21) ആലപ്പുഴ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.

രാവിലെ ഏഴുമുതൽ 10 വരെയാണ് പരിപാടികൾ. ആലപ്പുഴ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉദ്ഘാടനം നിർവഹിക്കും. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ, എൻ.സി.സി.ആർ. കോ-ഓർഡിനേറ്റർ ഡോ. പ്രവാകർ മിശ്ര, സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് ഡയറക്ടർ പ്രൊഫ. ഇ.വി. രാമസ്വാമി എന്നിവർ പങ്കെടുക്കും.

സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിലെ ഗവേഷകരടക്കമുള്ള വിദ്യാർഥികളും അധ്യാപകരും ആലപ്പുഴ എസ്.ഡി. കോളജിലെ ഭൂമിത്രസേന യൂണിറ്റിലെ വിദ്യാർഥികളും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാകും. തീരദേശം പ്ലാസ്റ്റിക്, ഇതര മാലിന്യങ്ങളിൽ നിന്ന് മുക്തമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ലഘുലേഖകൾ പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും വിതരണം ചെയ്യും. ബീച്ചിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗസാധ്യമാക്കുന്നതിനായി ജില്ലാ ശുചിത്വമിഷന് കൈമാറും. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി മാലിന്യക്കുട്ടകൾ സ്ഥാപിക്കും.

ഐക്യരാഷ്ട്ര സംഘടനയുടെ സൗത്ത് ഏഷ്യ കോ-ഓപ്പറേറ്റീവ് എൻവയൺമെന്റ് പ്രോഗ്രാമുമായി സഹകരിച്ചാണ് എം.ജി. സർവകലാശാല ശുചീകരണ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

 

date