Skip to main content

യൂത്ത്/യുവ ക്ലബ്ബുകൾക്ക് ജില്ലാതല സെവൻസ്  ഫുട്‌ബോൾ മത്സരം ഇന്നു(സെപ്റ്റംബർ21) മുതൽ

ആലപ്പുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ്   യൂത്ത്/യുവ ക്ലബ്ബുകൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സെവൻസ് ഫുട്‌ബോൾ മത്സരം ആലപ്പുഴ തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്‌ക്കൂൾ ഗ്രൗിൽ ഇന്നും നാളെയും (സെപ്റ്റംബർ 21,22) നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ വകുപ്പു മന്ത്രി ഡോ. തോമസ് ഐസക്ക്   ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ട് നാലിനു  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ  സമ്മാനദാനം നിർവ്വഹിക്കും. രജിസ്ട്രർ ചെയ്തിട്ടുള്ള എല്ലാ ടീമംഗങ്ങളും 21ന് രാവിലെ എട്ടിന്് തുമ്പോളി മാതാ സീനിയർ സെക്കൻഡറി സ്‌ക്കൂൾ ഗ്രൗണ്ടിൽ എത്തണം.

 

date