Skip to main content

ഹൈസ്‌കൂൾ അസിസ്റ്റന്റ്: അഭിമുഖം 25 26, 27 തീയതികളിൽ

ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌ക്കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) (കാറ്റഗറി നമ്പർ  227/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി മെയ് 31നു  പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ  സെപ്റ്റംബർ 25 26, 27 തീയതികളിൽ അഭിമുഖം നടത്തും.

ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈൽ സന്ദേശം എന്നിവ മുഖാന്തിരം അയച്ചിട്ടുണ്ട്.ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ല പി.എസ്.സി. ഓഫീസിൽ ഹാജരാകേണ്ടതാണ്.  

ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിയുള്ളവർക്ക് സൈഡിൽ ചക്രം പിടിപ്പിച്ച സ്‌കൂട്ടർ വിതരണം ചെയ്യുന്നതിന് അംഗീകൃത ഡീലർമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 27 ഉച്ചയ്ക്ക് ഒന്നുവരെയാണ്. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും.  കൂടുതൽ വിവരങ്ങൾ അമ്പലപ്പുഴ ഐ.സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ഫോൺ: 0477 2268598, 8281999132.
 

date