Skip to main content

ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം

    വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍  പരിശോധന നടത്തുവാനും തെറ്റുകളുണ്ടെങ്കില്‍  തിരുത്തുവാനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ (ഋഢജ) ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നടത്തുന്നു. പരിപാടിയുടെ ഭാഗമായി ഒക്‌ടോബര്‍ 15നകം ി്‌ുെ.ശി എന്ന വെബ്‌സൈറ്റിലൂടെയോ  വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചോ  വിവരങ്ങള്‍  അപ് ഡേറ്റ് ചെയ്യാം. 
   പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് തിരിച്ചറിയല്‍   കാര്‍ഡ് മാറ്റി പുതിയ  കളര്‍ കാര്‍ഡ് ലഭിക്കുവാനും മറ്റു ഇലക്ടറല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നേരിട്ടു ലഭിക്കുവാനും അവസരം പ്രയോജനപ്പെടുത്താം. താമസം മാറിയവരോ മരണപ്പെട്ടവരോ ഉണ്ടെങ്കില്‍ പ്രസ്തുത വിവരവും രേഖപ്പെടുത്തുവാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. പ്ലേസ്റ്റോറില്‍ ലഭ്യമായ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചും ഇലക്ടറല്‍ വെരിഫിക്കേഷന്‍ നടത്താം. താലൂക്ക് ഓഫീസ്‌കളില്‍ പ്രവര്‍ത്തിക്കുന്ന വോട്ടര്‍  ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഫ്രീ ആയും അക്ഷയ സെന്ററിലൂടെ ഒരാള്‍ക്ക് അഞ്ചു രൂപ നിരക്കിലും ഈ  സംവിധാനം ഉപയോഗിക്കാം.
 

date