Skip to main content

മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കി

       പൊന്നാനി താലൂക്കില്‍ ചങ്ങരംകുളം സ്വദേശിനി വസന്തയുടെ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തില്‍ നിന്ന് മുന്‍ഗണനവിഭാഗത്തിലേക്ക് മാറ്റിയതായി പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ കാര്‍ഡ് താലൂക്ക് ഓഫീസില്‍ സപ്ലൈ ഓഫീസര്‍  വസന്തയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചങ്ങരംകുളം ദേശീയപാതയ്ക്കരികില്‍ വസന്തയെന്ന ഒരു സ്ത്രീയും രണ്ടുകുട്ടികളും താമസിക്കുന്നുവെന്നും കുടുംബത്തിന് പൊതുവിഭാഗം റേഷന്‍കാര്‍ഡാണ് അനുവദിച്ചിട്ടുള്ളതെന്നും മുന്‍ഗണനവിഭാഗം കാര്‍ഡിന് അര്‍ഹതയുള്ള കുടുംബമാണ് എന്ന വാര്‍ത്തയായിരുന്നു പ്രചരിച്ചിരുന്നത്. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ താലൂക്ക് റേഷനിങ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പൊതുവിഭാഗം റേഷന്‍കാര്‍ഡ് അനുവദിച്ചതെന്നും എന്നാല്‍ വസന്തയുടെ ഇപ്പോഴത്തെ അവസ്ഥയെ പരിഗണിച്ച് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരമുള്ള മുന്‍ഗണനാവിഭാഗം കാര്‍ഡ് അനുവദിക്കായിരുന്നുവെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date