Skip to main content

സൂര്യറാന്തലുകള്‍വിതരണംചെയ്തു

പോത്ത്കല്ല് പഞ്ചായത്തിലെ പ്രളയബാധിതആദിവാസികോളനികളിലേക്ക് അനര്‍ട്ട് നല്‍കിയസൂര്യറാന്തലുകളുടെവിതരണംജില്ലാകലക്ടര്‍ജാഫര്‍മലിക് നിര്‍വ്വഹിച്ചു. ഇരുട്ടുകുത്തികോളനിയില്‍ നടന്ന ചടങ്ങിലാണ്‌റാന്തലുകള്‍വിതരണം ചെയ്തത്. ആദ്യഘട്ടത്തില്‍ഇരുട്ടുകുത്തി, വാണിയം പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ, തണ്ടന്‍കല്ല്, മലാം കുണ്ട്‌കോളനികളിലാണ്‌റാന്തലുകള്‍വിതരണംചെയ്തത്. മുന്‍ മലപ്പുറം ജില്ലാകലക്ടറും നിലവിലെ അനര്‍ട്ട്ഡയറക്ടറുമായഅമിത്മീണയുടെ പ്രത്യേക താത്പര്യപ്രകാരമാണ്‌റാന്തലുകള്‍എത്തിച്ചത്.പുഞ്ചക്കൊല്ലി, അളക്കല്‍, മുണ്ടക്കടവ്, മാഞ്ചീരി, അച്ചനള, വെറ്റിലക്കൊല്ലികോളനികളിലും ഉടന്‍ സൂര്യറാന്തലുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു. 
ഇരുട്ടുകുത്തികോളനിയിലേക്ക്ചാലിയാറിന് കുറുകെയുള്ള നടപ്പാലം പ്രളയത്തില്‍ഒലിച്ച് പോയതിനാല്‍ കലക്ടറും സംഘവും ചങ്ങാടത്തിലാണ് കോളനി യിലെത്തിച്ചേര്‍ന്നത്. ജില്ലയില്‍ പ്രളയബാധിത ആദിവാസി കോളനികളിലേക്കായി വിതരണത്തിന് 350 സൗരോര്‍ജ്ജ വിളക്കുകള്‍ഇതിനകംഎത്തിച്ചിട്ടുണ്ട്.
ചടങ്ങില്‍ ഡെപ്യൂട്ടി കലക്ടര്‍ഡോ. ജെ ഒ അരുണ്‍, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍ പിള്ള, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്ര ബോസ്, ഭൂരേഖ തഹസില്‍ദാര്‍ മുരളീധരന്‍ മറ്റ് ജനപ്രതിനിധികള്‍എന്നിവര്‍ പങ്കെടുത്തു.
 

date