Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

യുവജന കമ്മീഷന്‍ അദാലത്ത് 26ന്
സംസ്ഥാന യുവജന കമ്മീഷന്‍ അദാലത്ത് 26ന് കണ്ണൂരില്‍ നടക്കും. രാവിലെ 11മണി മുതല്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം പങ്കെടുക്കും. 18നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങളില്‍ നിന്നും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308630 എന്ന നമ്പറില്‍ ബന്ധപ്പെടണം.

കണ്ണൂര്‍ ദസറ ഫെസ്റ്റിവല്‍: കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം
നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി കണ്ണൂരില്‍ ഡിടിപിസി സംഘടിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കാന്‍ അവസരം. പ്രാദേശിക കലാകാരന്‍മാര്‍ക്കും സ്‌കൂളുകള്‍, കോളജുകള്‍, വിവിധ നൃത്ത - സംഗീത സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ടീമുകള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാല്‍ടെക്‌സിലുള്ള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0497-2706336,2703121, info@dtpckannur.com 

date