Skip to main content

രജിസ്‌ട്രേഷന്‍ വകുപ്പ് മെഗാ അദാലത്ത് 26 ന്

ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഈ മാസം 26 ന് മെഗാ അദാലത്ത് സംഘടിപ്പിക്കും .1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ നികുതി കുടിശ്ശിക ഒടക്കുവാനുള്ളവര്‍ക്ക് കുടിശ്ശികയില്‍ ഇളവ് ലഭിക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിശ്ശിക രജിസ്‌ട്രേഷന്‍ ഫീസിന്റെ 100 ശതമാനവും കുടിശ്ശിക മുദ്രവിലയുടെ 70 ശതമാനവും ഇളവ് ലഭിക്കും. ഓണ്‍ലൈന്‍ ആയും കുടിശ്ശിക തുക ഒടുക്കുവാനുള്ള സൗകര്യം രജിസ്‌ട്രേഷന്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്.  www.keralaregistration.gov.in  എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, അതില്‍ അപേക്ഷകന്‍ ആധാരം രജിസ്റ്റര്‍ ചെയ്ത ജില്ല, സബ് രജിസ്ട്രാര്‍ ഓഫീസ്, രജിസ്റ്റര്‍ ചെയ്ത വര്‍ഷം, ആധാരത്തിന്റെ നമ്പര്‍ എന്നിവ  കൊടുക്കുക, തുടര്‍ന്ന് കാണുന്ന യു.വി. സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്താല്‍ ആധാരം അണ്ടര്‍ വാല്യുവേഷന്‍ നടപടികളില്‍ ഉള്‍പ്പെടുന്നത് ആണോ,  അല്ലയോ എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. ഉള്‍പ്പെടുന്നതാണെങ്കില്‍ യു.വി. സ്റ്റാറ്റസ് ക്ലോസ് ചെയ്ത് പെയ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നീട്  പേരും വിലാസവും നല്‍കി സാധാരണ ഇ-പെയ്‌മെന്റ്  സംവിധാനം ഉപയോഗിച്ച് കുടിശ്ശിക നികുതി ഒടുക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ പെയ്‌മെന്റ്  സംബന്ധമായ സംശയനിവാരണത്തിനും  ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടുക. ജില്ലാ രജിസ്ട്രാര്‍ ഓഫീസ്  ഫോണ്‍ -04994255405.

date