Skip to main content

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 26ന്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ എറണാകുളം ഗവ. ഗസറ്റ് ഹൗസിൽ 26ന് സിറ്റിംഗ് നടത്തും.  രാവിലെ 11ന് ആരംഭിക്കുന്ന സിറ്റിംഗിൽ ശൈവ വെള്ളാള സമുദായത്തെ സംസ്ഥാന ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഷാജി. എ.കെ സമർപ്പിച്ച ഹർജി, പാലക്കാട് നെല്ലിയാമ്പതിയിൽ താമസിക്കുന്ന ഹിന്ദു - മലയാളി സമുദായക്കാരെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, ബി.സി കുരിക്കൻ ഏത് പിന്നാക്ക വിഭാഗത്തിലാണ് ഉൾപ്പെടുന്നത് എന്ന് വ്യക്തമാക്കണമെന്ന ആവശ്യം, നാടാർ എസ്.ഐ.യു.സി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി, പാലക്കാട് ജില്ലയിലെ ചെട്ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ചെട്ടിമഹാസഭ പാലക്കാട് ജില്ല പ്രസിഡന്റ്, സെക്രട്ടറി എന്നിവരും, പാലക്കാട്ട് പാരമ്പര്യമായി പപ്പട നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച കുരുക്കൾ, ഗുരുക്കൾ, ചെട്ടി, ചെട്ടിയാർ എന്നീ വീരശൈവ അവാന്തര വിഭാഗങ്ങൾക്ക് വീരശൈവ എന്ന ഒറ്റ ജാതി സർട്ടിഫിക്കറ്റും, ഒ.ബി.സി ആനുകൂല്യങ്ങളും നൽകണമെന്നും ആവശ്യപ്പെട്ട് ആൾ ഇന്ത്യ വീരശൈവ മഹാസഭ പാലക്കാട് ജില്ലാ സെക്രട്ടറി സമർപ്പിച്ച നിവേദനങ്ങളും പരിഗണിക്കും.  ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, അംഗങ്ങളായ മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി, ഡോ. എ.വി. ജോർജ്, മെമ്പർ സെക്രട്ടറി ശാരദാ ജി. മുരളീധരൻ എന്നിവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3411/19

date