Skip to main content

അന്തർസംസ്ഥാന നദീജലകരാർ: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് ചർച്ച നടത്തും

അന്തർസംസ്ഥാന നദീജലകരാർ സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും ഇന്ന് (25/09) ചർച്ച നടത്തും. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വൈകിട്ട് മൂന്നിനാണ് ചർച്ച. പറമ്പിക്കുളം-ആളിയാർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ടാണ് ചർച്ച.
മുഖ്യമന്ത്രി പിണറായി വിജയന് പുറമേ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി എം.എം. മണി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മെഹ്ത, സത്യജിത് രാജൻ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
തമിഴ്നാടിൽനിന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് പുറമേ വൈദ്യുതി മന്ത്രി പി. തങ്കമണി, ഗ്രാമവികസന മന്ത്രി എസ്.പി. വേലുമണി, പരിസ്ഥിതി മന്ത്രി കെ.സി. കറുപ്പണ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ഡോ. പൊള്ളാച്ചി വി. ജയരാമൻ, ചീഫ് സെക്രട്ടറി കെ. ഷൺമുഖൻ, ബന്ധപ്പെട്ട വകുപ്പ് മേധാവികൾ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3426/19

date