Skip to main content

ഉപരാഷ്ട്രപതിക്കു കരിപ്പൂരില്‍ സ്വീകരണം നല്‍കി

ഹൃസ്വ സന്ദര്‍ശനത്തിനായി ജില്ലയിലെത്തിയ  ഉപരാഷട്രപതി എം.വെങ്കയ്യ നായിഡുവിന്   കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. രാവിലെ 8.55 ന് ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ പ്രത്യേക വിമാനത്തിലാണ്  ഉപരാഷ്ട്രപതി കരിപ്പൂരില്‍ എത്തിയത്. സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍,  എം. പി മാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. വി. അബ്ദുല്‍ വഹാബ്,  ടി. വി. ഇബ്രാഹിം എം. എല്‍. എ, പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വ നാഥ്  സിന്‍ഹ,  ഉത്തര മേഖല ഐ. ജി അശോക് യാദവ്,  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ജില്ലാ പൊലീസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീം,  പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് മാര്‍ഗം കോട്ടക്കലിലേക്ക് പോയി. കോട്ടക്കല്‍ ആര്യ വൈദ്യ ശാലയില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു 11.30ഓടെ കരിപ്പൂരില്‍ തിരിച്ചെത്തി. അല്‍പ സമയം വിശ്രമിച്ച ശേഷം 11.55 ഓടെ പ്രത്യേക വിമാനത്തില്‍ തന്നെ  ഡല്‍ഹിയിലേക്ക് തിരിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി ഡോ.കെ.ടി ജലീല്‍,  പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വ നാഥ്  സിന്‍ഹ,  ഉത്തര മേഖല ഐ. ജി അശോക് യാദവ്,  മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ പൊലീസ് സൂപ്രണ്ട് യു. അബ്ദുല്‍ കരീം, എ. ഡി. എം. എന്‍. എം. മെഹറലി,  വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു,  പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന എന്നിവര്‍ ചേര്‍ന്നു യാത്രയാക്കി.
 

date