Skip to main content

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി -ചികിത്സാ സഹായം  വിതരണം ചെയ്തു

    കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ നിന്നും 14 പേര്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. 1,19,003 രൂപയാണ് സഹായമായി നല്‍കിയത്. ധനസഹായം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. നേരത്തെ 39 ഗുണഭോക്താക്കള്‍ക്ക് 5,49,677 രൂപ വിതരണം ചെയ്തിരുന്നു. ചികിത്സാ സഹായത്തിനുള്ള അപേക്ഷാ ഫോറം www.mtwfS.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഇപ്പോള്‍ അംഗങ്ങളുടെ ചികിത്സക്കാണ് സഹായം ലഭിക്കുന്നത്. 
    കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ക്ഷേമനിധിയില്‍ അംഗത്വം ലഭിച്ച് രണ്ടു വര്‍ഷം തുടര്‍ച്ചയായി അംശദായമടച്ചവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ക്യാന്‍സര്‍, ബൈപാസ് സര്‍ജറി, ആന്‍ജിയോപ്ലാസ്റ്റി, കിഡ്‌നി / കരള്‍ മാറ്റിവെക്കല്‍, പക്ഷാഘാതം, മറ്റ് മേജര്‍ ഓപ്പറേഷന്‍, എന്നീ ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സക്കും ഡയാലിസ് ചെയ്യുന്ന രോഗികള്‍ക്കും 25000 രൂപ വരെയും അപകടങ്ങള്‍ക്കും മറ്റ് സാധാരണ അസുഖങ്ങള്‍ക്കും 5000 രൂപയും ചികിത്സാ സഹായം ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. mtpwfo@gmail.com, 0495 2720 577. 
 

date