Skip to main content

അത്‌ലറ്റിക്‌സ് സെലക്ഷന്‍ ട്രയല്‍സ്

    പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ ആരംഭിച്ചിട്ടുള്ള അത്‌ലറ്റിക്‌സ് അക്കാദമിയില്‍ പരിശീലനം നടത്തുന്നതിനായുള്ള കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനായുള്ള ജില്ലാതല സെലക്ഷന്‍ ട്രയല്‍സ് സെപ്തംബര്‍ 27 ന് വൈകീട്ട് മൂന്നിന് മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആന്‍ഡ് ഫുട്‌ബോള്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും. 11 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് സെലക്ഷന്‍ ട്രയല്‍സ്. താത്പര്യമുള്ള കുട്ടികള്‍  പഠിക്കുന്ന സ്ഥാപനത്തിലെ പ്രധാന അധ്യാപകനില്‍ നിന്നുള്ള കത്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഒരു കോപ്പി ഫോട്ടോ, കളിക്കാനുള്ള കിറ്റ് എന്നിവ സഹിതം ഹാജരാകണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍-0483  2734701,9447680118, 9447628686.
 

date