Skip to main content

കളക്‌ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതി ആരംഭിച്ചു

    വിദ്യാലയങ്ങളിലെ അജൈവ പാഴ് വസ്തുക്കള്‍ തരം തിരിച്ച് ശേഖരിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കളക്‌ടേഴ്‌സ് @ സ്‌കൂള്‍ എന്ന പേരില്‍ പദ്ധതി ആരംഭിച്ചു. ഉപയോഗം കഴിഞ്ഞ പേപ്പര്‍, വാട്ടര്‍ ബോട്ടിലുകള്‍ കനം കൂടിയവ, കനം കുറഞ്ഞവ, പാല്‍ കവറുകള്‍ എന്നീ നാലിനം പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിനായി തയ്യാറാക്കിയ പ്രത്യേകം ബിന്നുകള്‍ മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍  അസി. കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി സ്‌കൂളിന് കൈമാറി. പ്രത്യേക ബിന്നുകളില്‍ ശേഖരിച്ച പാഴ് വസ്തുക്കള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പുന:ചംക്രമണ ഏജന്‍സികള്‍ക്ക് കൈമാറും.

ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ വി. സന്തോഷ് കുമാര്‍, ഒ.ജ്യോതിഷ്, കെ. വിനീത്,ഇ. കമറുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 

date