Skip to main content

റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

 

വര്‍ക്കല ബ്ലോക്കിലെ ഇലകമണ്‍, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളില്‍ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2.14 കോടി അനുവദിച്ചതായി വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് അറിയിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ 19 വാര്‍ഡുകളിലെ 31 റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ്, പാര്‍ശ്വഭിത്തി നിര്‍മാണം, ഓട നിര്‍മ്മാണം എന്നിവയ്ക്കായി 1.53 കോടിയും ഇലകമണ്‍ ഗ്രാമപഞ്ചായത്തില്‍ 14 റോഡുകളുടെ പുനരുദ്ധാരണത്തിനായി 61 ലക്ഷം രൂപയുമാണ് അനുവദിച്ചത്. സെപ്റ്റംബറില്‍തന്നെ റോഡുകളുടെ പണി ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
(പി.ആര്‍.പി. 1052/2019)

 

date