Skip to main content

വെളുത്തുള്ളി പ്രദര്‍ശനം നാടിന് അഭിമാനമായി

വട്ടവടയില്‍ ഇന്നലെ നടന്ന കാര്‍ഷിക സമുച്ചയ ഉത്ഘാടനത്തോടനുബന്ധിച്ചു കൃഷിവകുപ്പ് സംഘടിപ്പിച്ച വെളുത്തുള്ളി പ്രദര്‍ശനം നാട്ടുകാര്‍ക്ക് അഭിമാനം പകര്‍ന്നു. വട്ടവട, കാന്തല്ലൂര്‍ മേഖലയില്‍ മാത്രം വിളയുന്ന അത്യധികം ഗുണമേന്‍മയേറിയ ഇനം വെളുത്തുള്ളിയാണ് മലപ്പൂണ്ടണ്‍്. വലിപ്പവുംം ഔഷധ ഗുണവുമാണ് മലപ്പൂണ്ടിന്റെ സവിശേഷത. മലപ്പൂണ്ടണ്‍ി വെളുത്തുള്ളിയുടെ ഗുണമേന്‍മ രാജ്യാന്തര തലത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ്. ഈ വെളുത്തുള്ളി ഇനത്തെ ഭൗമ സൂചികയില്‍പ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ.ജലജ എസ്.മേനോനും അറിയിച്ചു. അതു സാധിച്ചാല്‍ മറയൂര്‍ ശര്‍ക്കരയ്ക്കു പിന്നാലെ മൂന്നാര്‍ കാര്‍ഷിക മേഖലയില്‍ നിന്നു ഭൗമ സൂചികയില്‍ ഇടം നേടുന്ന രണ്‍ണ്ടാമത്തെ കാര്‍ഷിക വിളയാകും മലപ്പൂണ്ടണ്‍് വെളുത്തുള്ളി.
ഒരു വര്‍ഷം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന മലപ്പൂണ്‍ണ്ട് എന്ന ഈ മലനാടന്‍ വെളുത്തുള്ളിക്ക് കിലോ 300 രൂപ വരെയാണ് വില.
നാട്ടുകാരുടെ പൂര്‍ണമായ സഹകരണത്തോടെ കഴിഞ്ഞ ഒന്നര വര്‍ഷമായി കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ചേര്‍ന്ന് ഈ വെളുത്തുള്ളി ഇനത്തിന്റെ ഗുണമേ•യെപ്പറ്റി ഗവേഷണം നടത്തിവരികയാണ്.

date