Skip to main content

മൂന്നാര്‍ മേഖലയില്‍ നിന്ന് 80000 ടണ്‍ പച്ചക്കറി ലക്ഷ്യം

മൂന്നാറിലെ വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 80000 ടണ്‍ പച്ചക്കറിയുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എസ്- സുനില്‍ കുമാര്‍ അറിയിച്ചു. ഈ വര്‍ഷം രണ്‍ണ്ട് സീസണുകളിലായി 40000 ടണ്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. ഇടനിലക്കാരുടെ ചൂഷണത്തില്‍ കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ പ്രത്യേക കാര്‍ഷിക മേഖലയായി മൂന്നാറിനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചതും. ജലസേചനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വനം വകുപ്പിന്റ സഹകരണത്തോടെ പ്രകൃതി ദത്ത തടയണകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ ആറു തവണ വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ എത്തിയത് സര്‍ക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. മൂന്നാര്‍ മേഖലയുടെ പരിസ്ഥിതിക്കു ദോഷം ചെയ്തു കൊണ്‍ണ്ടിരിക്കുന്ന ഗ്രാന്റീസ് മരങ്ങള്‍ വെട്ടിമാറ്റുക തന്നെ വേണമെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ ജലദൗര്‍ലഭ്യത്തിനു പ്രധാന കാരണങ്ങളിലൊന്ന് ഗ്രാന്റീസ് മരങ്ങളാണ്. ഇക്കാര്യത്തില്‍ വനം വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

date