Skip to main content
വട്ടവടയില്‍ നാട്ടുകാര്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് നല്‍കിയ സ്വീകരണം

മന്ത്രിക്ക് നാടിന്റെ സ്‌നേഹ സ്വീകരണം

കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിന് ഇന്നലെ വട്ടവടയില്‍ ലഭിച്ചത് നാട്ടുകാരുടെ സ്‌നേഹാദരങ്ങള്‍ നിറഞ്ഞ വന്‍ സ്വീകരണം. പരമ്പരാഗത തകിലും നാദസ്വരം അകമ്പടിയോടെ ഒരുക്കിയ സ്വീകരണച്ചടങ്ങില്‍ സ്ത്രീകളടക്കമുള്ള വന്‍ ജനാവലി പങ്കെടുത്തു. മന്ത്രിയെ തിലകം ചാര്‍ത്തി ആരതി ഉഴിഞ്ഞ് പുഷ്പാഭിഷേകം നടത്തിയാണ് വേദിയിലേക്ക് ആനയിച്ചത്. വേദിയില്‍ നാട്ടുകാരുടെ വക സ്വീകരണം വേറെ . പരമ്പരാഗത തൊപ്പി ചാര്‍ത്തി പഴങ്ങളും വെളുത്തുള്ളികളും കോര്‍ത്ത മാലകളാണ് പലരും അണിയിച്ചത്. ഉള്ളിക്കറ്റയും കാരറ്റ് കറ്റയുമാണ് പൂച്ചെണ്ടണ്‍ുപോലെ നല്‍കിയത്. നാട്ടുകാരുടെ സ്‌നേഹാദരവാണ് തന്നെ മണ്ണിനെ സ്‌നേഹിക്കുന്ന മനുഷ്യരുള്ള ഈ ഭൂമിയിലേക്ക് വീണ്‍ണ്ടും വീണ്ടണ്‍ും വരാന്‍ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞപ്പോള്‍ സദസില്‍ വന്‍ കരഘോഷം. കുട്ടനാടും പാലക്കാടും കേരളത്തിന്റെ നെല്ലറകള്‍ എന്നു പറയുന്നതുപോലെ സംസ്ഥാനത്തിന്റെ പച്ചക്കറി ക്കലവറയാക്കി് മൂന്നാര്‍ കാര്‍ഷിക മേഖലയെ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വിഷമില്ലാത്ത പച്ചക്കറി ഉത്പാദനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

date