Skip to main content
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് തൊടുപുഴയില്‍ നടന്ന സിറ്റിങ്ങില്‍ പരാതികള്‍ സ്വീകരിക്കുന്നു.

തൊടുപുഴയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തില്‍  തൊടുപുഴയില്‍ സിറ്റിംഗ് നടത്തി. തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിങ്ങില്‍ 80 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 35 പരാതിക്കാര്‍ മാത്രമാണ് സിറ്റിങ്ങില്‍ ഹാജരായത്. സിറ്റിംഗില്‍ 20 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുകയും പുതിയതായി 7 പരാതികള്‍ ലഭിക്കുകയും ചെയ്തു.

ഏലപ്പാറ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ഉദ്യോഗസ്ഥര്‍  ലഭ്യമാക്കുന്നില്ല, കൂടാതെ റവന്യൂ വകുപ്പ്,  പട്ടയ വിതരണം, പോലീസ് വകുപ്പ് എന്നിവ സംബന്ധിച്ചുള്ള പരാതികളുമായിരുന്നു ഭൂരിഭാഗവും . ഒക്ടോബര്‍ 25ന് കമ്മീഷന്റെ അടുത്ത സിറ്റിംഗ് തൊടുപുഴയില്‍ നടത്തുമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

date