Skip to main content

ലോകടൂറിസം ദിനാചരണം 27 ന് വിലങ്ങൻകുന്നിൽ

ലോകടൂറിസം ദിനാചരണജില്ലാതല ഉദ്ഘാടനം വെളളിയാഴ്ച (സെപ്റ്റംബർ 27) വിലങ്ങൻകുന്നിൽ നടക്കും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടി രാവിലെ 10 ന് അനിൽ അക്കര എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി വിവിധ വിഷങ്ങളിലും സെമിനാറും ശിൽപശാലയും പൊതുചർച്ചയും സംഘടിപ്പിക്കും. 'ടൂറിസം ആൻഡ് ജോബ്‌സ്: എ ബറ്റർ ഫ്യൂച്ചർ ഫോർ ഓൾ' എന്ന വിഷയത്തിൽ ഡോ. ഇ മുരളിയും 'ഫ്യൂച്ചർ എംപ്ലോയ്‌മെന്റ് ഒപ്പർച്യൂനിറ്റീസ് ഇൻ ടൂറിസം സെക്ടർ' എന്ന വിഷയത്തിൽ ഡിടിപിസി ഗവേണിംഗ് ബോഡി അംഗം എം ആർ ഗോപാലകൃഷ്ണനും വിഷയാവതരണം നടത്തും. ജനപ്രതിനിധികൾ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഡിടിപിസി ചെയർമാനും ജില്ലാ കളക്ടറുമായ എസ് ഷാനവാസ് സ്വാഗതവും ഡിടിപിസി സെക്രട്ടറി ഡോ. എ കവിത നന്ദിയും പറയും.

date