Skip to main content

കൊടുങ്ങല്ലൂരിൽ ദേശീയ പോഷകാഹാര വാരാഘോഷം നടത്തി

കൊടുങ്ങല്ലൂർ നഗരസഭയിലെ അംഗൻവാടികളിൽ പോഷൺ അഭിയാൻ എന്ന പേരിൽ ദേശീയ പോഷകാഹാര വാരാഘോഷം നടത്തി. നഗരസഭാതല ഉദ്ഘാടനം ആലേച്ചുപറമ്പിലെ സംഘമിത്ര അംഗൻവാടിയിൽ നഗരസഭ ചെയർമാൻ കെ.ആർ.ജൈത്രൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ശാലിനി വെങ്കിടേഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സ്മിത സന്തോഷ്, ബിന്ദു അനിൽ, ലത എന്നിവർ സംസാരിച്ചു. തുടർന്ന്, 'അറിയാം വിറ്റാമിനുകളെ' എന്ന വിഷയത്തിൽ ഡോ. ഒ.ജി.വിനോദും, ജൈവകൃഷിയെക്കുറിച്ച് കൃഷി ഓഫീസർ സൈറാ ബാനുവും ക്ലാസ്സെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പച്ചക്കറികളും പഴങ്ങളും ഇലക്കറികളുമുപയോഗിച്ച് ഓണക്കളമിട്ടു. ഒന്നാം വാർഡിലെ അംഗൻവാടിയിൽ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണനും ഉദ്ഘാടനം ചെയ്തു.

date