Skip to main content

ജനറൽ  നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ്: ഇന്റർവ്യൂ ഒക്‌ടോബർ നാലിന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് 2019-2020 ലേക്ക് അപേക്ഷിച്ചവരുടെ താത്കാലിക റാങ്ക് ലിസ്റ്റ് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും, ഡി.എം.ഇ.യുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നേഴ്‌സിംഗ് കോളേജുകളിലും ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കുന്നതാണ്.
ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ചിന് മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. അന്തിമ റാങ്ക് ലിസ്റ്റ് ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിക്കും.
പ്രവേശന നടപടികളുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ഒക്‌ടോബർ നാലിന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, റ്റി.സി എന്നിവ സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തരമോ ഇന്റർവ്യൂവിന് ഹാജരാകണം.
വിശദവിവരങ്ങൾ ഡി.എം.ഇ. യുടെ വെബ്‌സൈറ്റായ www.dme.kerala.gov.in  ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്.3441/19

date