Skip to main content

ടെണ്ടർ ക്ഷണിച്ചു

2019 ഒക്‌ടോബർ 10 മുതൽ 2020 സെപ്റ്റംബർ 30 വരെയുളള കാലയളവിലേക്ക് പിഎംജിവൈ/ജെഎസ്എസ്‌കെ/ആർബിഎസ്‌കെ/എകെ പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ലഭ്യമല്ലാത്ത മരുന്നുകളും അനുബന്ധ സാധനങ്ങളും ലഭ്യമാക്കുന്നതിനുളള ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറിനോടൊപ്പം മൊത്തം തുകയുടെ ഒരു ശതമാനം ഇഎംഡി സൂപ്രണ്ടിന്റെ പേരിൽ ഡിഡി നൽകണം. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ ഏഴ് രാവിലെ 11.45. ഫോൺ: 0487-2507310.
 

date