Skip to main content

വളളത്തോൾ കവിതാലാപനമത്സരം

കേരള കലാമണ്ഡലം വാർഷികത്തോടനുബന്ധിച്ച് ഒക്‌ടോബർ 19 രാവിലെ 11 ന് കലാമണ്ഡലം സെമിനാർ ഹാളിൽ വളളത്തോൾ കവിതാലാപനമത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ എയ്ഡഡ്, അൺ എയ്ഡഡ് ഹൈസ്‌കൂൾ-ഹയർസെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരം. ഒരു സ്‌കൂളിലെ ഓരോ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് മത്സരിക്കാം. കവിത ആലപിക്കാനുളള പരമാവധി സമയം അഞ്ച് മിനിറ്റാണ്. താൽപര്യമുളളവർ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം സഹിതം മത്സരത്തിന് എത്തണം.
 

date