Skip to main content

തീരമൈത്രി പദ്ധതി: റസിഡൻഷ്യൽ പരിശീലന പരിപാടി 

ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) ന്റെ നേതൃത്വത്തിൽ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴിൽ സംരഭം ആരംഭിക്കുന്നതിന് മുന്നോടിയായി തിരഞ്ഞെടുത്ത മത്സ്യതൊഴിലാളി വനിതഗ്രൂപ്പ് അംഗങ്ങൾക്കായുള്ള നാലു ദിവസത്തെ റസിഡൻഷ്യൽ പരിശീലന പരിപാടി ആരംഭിച്ചു. ആലപ്പുഴ കർമ്മസദനം ഹാളിൽ നടക്കുന്ന പരിപാടി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.നൗഷർഖാൻ ഉദ്ഘാടനം ചെയ്തു. സാഫിന്റെ അസിസ്റ്റന്റ് നോഡൽ ഓഫീസർ ആർ.രാകേഷ് അധ്യക്ഷത വഹിച്ചു. ജില്ല മിഷൻ കോ-ഓർഡിനേറ്റർ യു.ആർ ഗീരീഷ് സ്വാഗതം പറഞ്ഞു.  80 ശതമാനം സബ്‌സിഡി നൽകിയാണ് തീരമൈത്രി സംരഭങ്ങൾ തീരദേശ മേഖലയിൽ ആരംഭിക്കുന്നത്.

(ചിത്രമുണ്ട്)

date