Skip to main content

'പാഠം ഒന്ന് പാടത്തേക്ക്' ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 26)

 

    കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് (സെപ്റ്റംബര്‍ 26) പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. പാലിയോട് എസ്.എസ്. ആഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മളേനത്തില്‍ കൃഷിവകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. പെരുങ്കടവിള തത്തിയൂര്‍ പാടത്ത് നടക്കുന്ന നടീല്‍ ഉത്സവത്തിനു ശേഷമാണ് ഉദ്ഘാടന സമ്മേളനം.

    സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ പരിപാടിയുടെ ഭാഗമായി കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടും. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികളില്‍ കാര്‍ഷിക അവബോധം ഉാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

    ശശി തരൂര്‍ എം.പി, സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമ, കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
(പി.ആര്‍.പി. 1060/2019)

 

date