Skip to main content

പാറശ്ശാല ബ്ലോക്കില്‍ അശ്വമേധം ആരംഭിച്ചു

 

    അശ്വമേധം പദ്ധതിയുടെ ഭാഗമായ കുഷ്ഠരോഗ നിര്‍ണയ ഗൃഹസന്ദര്‍ശന യജ്ഞത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും പൂവാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിലാണ് യജ്ഞം നടക്കുന്നത്. ബ്ലോക്ക് തല ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന പോസ്റ്ററിന്റെ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പൂവാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പൂവാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത കുമാരി അധ്യക്ഷത വഹിച്ചു.  ചടങ്ങിനോടനുബന്ധിച്ച് കുഷ്ഠരോഗ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.  
(പി.ആര്‍.പി. 1061/2019)

 

date