Skip to main content

ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോഫിഹൗസ് ഉദ്ഘാടനം ചെയ്തു

 

    ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മ്മസേന ആരംഭിച്ച കോഫിഹൗസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തു ആരംഭിച്ച ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രമാണ് ചെമ്മരുതിയിലേത്. എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കി ആവിയില്‍ പാകം ചെയ്ത ആഹാര സാധനങ്ങള്‍ മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാകും. നാല് ലക്ഷം രൂപ ചെലവിലാണ് കോഫി ഹൗസ് ആരംഭിച്ചിരിക്കുന്നത്. ദിനംപ്രതി അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. പ്രേമേഹ രോഗികള്‍ക്കായി പ്രത്യേകം ഡയബെറ്റിസ് ക്ലിനിക്, ശ്വാസ് ക്ലിനിക്, കൗണ്‍സലിങ്, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കുന്നു്.

    ഹരിതകര്‍മ്മസേനയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ ബിജു പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഇഖ്ബാല്‍, അരുണ്‍ എസ് ലാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ അബ്ബാസ്,  ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, ഡോ. അരുണ്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1063/2019)

 

 

date