Skip to main content

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്:  ഒരാള്‍ നാമനിര്‍ദേശ പത്രിക നല്‍കി, 30 വരെ പത്രിക സമര്‍പ്പിക്കാം

 

മഞ്ചേശ്വരം  നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ മൂന്നാം ദിനം ഒരാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തമിഴ്‌നാട്  സേലം സ്വദേശിയായ ഡോ കെ  പദ്മരാജന്‍ ആണ് പത്രിക സമര്‍പ്പിച്ചത്. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച ആദ്യ നാമനിര്‍ദേശ പത്രിക ഇദ്ദേഹത്തിന്റെതാണ്. 60 വയസുകാരനായ ഇദ്ദേഹം, വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍(എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്  ഒക്‌ടോബര്‍  21 ന് നടത്തും. ഈ മാസം 30 ന്  വൈകുന്നേരം മൂന്നുവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വരണാധികാരികൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന്റെ കളക്ടറേറ്റിലെ ഓഫീസിലും ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍  എന്‍. സുരേന്ദ്രന്റെ ഓഫീസിലും പത്രിക സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍  വൈകുന്നേരം മൂന്ന് വരെ  പത്രിക സമര്‍പ്പിക്കാം.

date