Skip to main content

സംസ്ഥാനതല ക്വിസ് മത്സരം ഒക്‌ടോബര്‍ 1 ന്

മഹാത്മഗാന്ധിയുടെ 150 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി  കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക്  സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2019 എന്ന  പേരില്‍  സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഒക്‌ടോബര്‍ ഒന്നിന്  രാവിലെ പത്തിന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടത്തും. ഒരു  വിദ്യാലയത്തിലെ രണ്ട് പേരടങ്ങുന്ന ഒരു ടീമിന് മത്സരിക്കാം. 75 ശതമാനം  ചോദ്യങ്ങളും പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയും  25 ശതമാനം ചോദ്യങ്ങളും  ഗാന്ധിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തെ ആസ്പദമാക്കിയും ആയിരിക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം  28 നകം secretary@kkvib.org,   iokkvib@gmail.com,   io@kkvib.org  എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  04672200585 (കേരള  ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്  കാസര്‍കോട് ജില്ലാ ഓഫീസ് ) ,9447271153/ 0471 2471694 

date