Skip to main content

ലോക ടൂറിസം ദിനാചരണം: ഫോട്ടോഗ്രാഫി മത്സരവും വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെപ്തംബര്‍ 27-ലെ ലോക ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് 'സഞ്ചാരിയും പ്രകൃതിയും.' എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരവും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിത്രരചന ക്യാമ്പും പ്രദര്‍ശനവും ('നിറക്കൂട്ട്') സംഘടിപ്പിക്കുന്നു.
ഫോട്ടോഗ്രാഫി മത്സരത്തില്‍ 12 ഃ 18 അളവിലുള്ള ചിത്രങ്ങള്‍ ഒക്‌ടോബര്‍ 5-ന് മുമ്പായി സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, പൈനാവ് പി.ഒ.- 685603 എന്ന വിലാസത്തില്‍ ലഭിക്കണം.  സമ്മാനാര്‍ഹമായ ചിത്രത്തിന് യഥാക്രമം 5000, 3000 രൂപ എന്ന ക്രമത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കും  ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളോടനുബന്ധിച്ച ചിത്രങ്ങളാണ് പരിഗണിക്കുക.  ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ പാടുള്ളതല്ല.  സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ യഥാര്‍ഥ സോഫ്റ്റ് കോപ്പി ഡി.റ്റി.പി.സി ഓഫീസില്‍ സമര്‍പ്പിക്കണം.  
'നിറക്കൂട്ട്' ഏകദിന ചിത്രകലാ ക്യാമ്പും ചിത്ര പ്രദര്‍ശനവും ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ നടത്തും.  പങ്കെടുക്കാന്‍ താല്‍പര്യമുള്ള എല്‍.പി. സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്റഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ 27 രാവിലെ 9 മണിക്ക് റിപ്പോര്‍ട്ട് ചെയ്യണം.  പങ്കെടുക്കുന്ന കുട്ടികള്‍ ജില്ലയുടെ ദൃശ്യസൗന്ദര്യം ഉള്‍പ്പെടുത്തി അവര്‍ വരച്ച ഒരു ചിത്രം കൂടി കൊണ്ടുവരണം.  കുട്ടികള്‍ കൊണ്ടുവരുന്ന ചിത്രങ്ങളും വരയ്ക്കുന്ന ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുകയും  മികച്ച ചിത്രങ്ങള്‍ക്ക് പുരസ്‌ക്കാരം നല്‍കുകയും ചെയ്യും.  ചിത്രങ്ങള്‍ എ3 വലുപ്പത്തില്‍ കൂടരുത്.  വാട്ടര്‍ കളര്‍, ക്രയോണ്‍, ആക്രിലിറ്റ്, പോസ്റ്റര്‍ കളറുകള്‍ ഉപയോഗിക്കാം.  വരയ്ക്കുന്നതിനാവശ്യമുള്ള സാധനസമാഗ്രികള്‍ കൊണ്ടുവരേണ്ടതാണ്.

date