Skip to main content

കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ സൗജന്യ നിയമനം

കുവൈറ്റിലെ  അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്  കമ്പനിയായ അല്‍ദുര ഫോര്‍ മാന്‍ പവറുമായുള്ള (കെ.എസ്.സി.സി, കുവൈറ്റ്) ധാരണപത്രത്തിന്റെ അടിസ്ഥാനത്തില്‍, നിയമപരവും,സുരക്ഷിതവും, സുതാര്യവുമായ കുടിയേറ്റം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ വനിത ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുവാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ്  മുഖാന്തിരം തെരഞ്ഞെടുത്ത് അല്‍ദുര കമ്പനി മുഖേന കുവൈറ്റില്‍ നിയമനം നല്‍കുന്നു. ശമ്പളം ഏകദേശം 25,000രൂപ. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം സൗജന്യമാണ്.  നോര്‍ക്ക റിക്രൂട്ട്‌മെന്റ് തികച്ചും സൗജന്യമാണ്. ഇതുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 28ന് 10 മുതല്‍ നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ആന്റ് ഡെവലപ്പ്‌മെന്റ് നടത്തുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗാമിനോടൊപ്പം തല്‍പര്യമുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി 28ന് നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2770544, 18004253939

date