Skip to main content

കൂടിക്കാഴ്ച ഒക്‌ടോബര്‍ ഒന്നിന്

ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് (സ്‌നേഹധാര ആയുര്‍വ്വേദ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ), എക്‌സ്-റേ ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുയിലിമല സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ആയുര്‍വ്വേദ ഫാര്‍മസിസ്റ്റിന് എസ്.എസ്.എല്‍.സിയും ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വര്‍ഷ ആയുര്‍വ്വേദ ഫാര്‍മസി കോഴ്‌സ് സര്‍ട്ടിഫിക്കും എക്‌സ്‌റേ ടെക്‌നീഷ്യന് എസ്.എസ്.എല്‍.സിയും കേരള സര്‍ക്കാരിന്റെ അംഗീകൃത ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സ് അല്ലെങ്കില്‍ ബി.എസ്.സി റേഡിയോളജിയുമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അന്നേ ദിവസം വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദവസങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 232318.

date