Skip to main content
അടിമാലി സർക്കാർ സ്കൂളിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ എത്തിയ വിദ്യാർത്ഥികൾ.

വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം വളര്‍ത്തൽ; അടിമാലി സർക്കാർ സ്കൂളിൽ പൊതു തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു

 

വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പൊതു തിരഞ്ഞെടുപ്പ് നടത്തി.

വളര്‍ന്നുവരുന്ന പുതുതലമുറക്ക് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനവും പ്രക്രിയകളും എളുപ്പത്തില്‍ മനസ്സിലാക്കുംവിധമായിരുന്നു സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തിയത്.വിദ്യാലയത്തിലെ മൂന്ന് പേര്‍ സ്‌കൂള്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ചു.രാജ്യത്തെ പൊതു തിരഞ്ഞെടുപ്പുകള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന പെരുമാറ്റ ചട്ടമാതൃക സ്‌കൂള്‍ അധികൃതര്‍ വിദ്യാലയ അങ്കണത്തില്‍ ഒരുക്കി.മോക് പോളും പോസ്റ്റല്‍ വോട്ടും തുടങ്ങി തിരിച്ചറിയല്‍ രേഖയും ഇലക്ട്രോണിക് ഉപകരണവും വരെ തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തിയതായി പ്രിസേഡിംഗ് ഓഫീസറായി നിയോഗിച്ചിരുന്ന നാന്‍സി മാത്യു പറഞ്ഞു.545 വിദ്യാര്‍ത്ഥികളായിരുന്നു വിദ്യാലയത്തില്‍ വോട്ടര്‍മാരായി ഉണ്ടായിരുന്നത്.6 ബൂത്തുകള്‍ വോട്ടിംഗിനായി സജ്ജമാക്കി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരിച്ചറിയല്‍ രേഖ വിതരണം ചെയ്തിരുന്നു.തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്കായി നിയമിച്ച എസ്പിസി കേഡറ്റുകള്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം അനുവദിച്ചു.കള്ളവോട്ടു തടയുന്ന മഷിപുരട്ടലും ബൂത്തേജന്റുമാരുടെ സാന്നിധ്യവും കുട്ടികള്‍ക്ക് കൗതുകമായി.ഇ വോട്ടിംഗ് ആപ്ലിക്കേഷന്‍ മുഖേന ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ബന്ധിപ്പിച്ചായിരുന്നു ഇലക്ട്രോണിക് മെഷ്യന്‍ ഒരുക്കിയത്.പതിനൊന്ന് മുതല്‍ 1 വരെ വോട്ടിംഗും ഉച്ചക്ക് ശേഷം ഫലപ്രഖ്യാപനവും നടന്നു.

date