Skip to main content

നിഷിൽ ലോക ബധിര വാരാചരണത്തിന് തുടക്കം

*ഭാരതീയ ആംഗ്യഭാഷയിലുള്ള ഗാന്ധി ഭജനുകളുടെ വീഡിയോ പ്രകാശനം ചെയ്തു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പീച്ച് ആന്റ് ഹിയറിംഗിൽ(നിഷ്) അന്താരാഷ്ട്ര ബധിരവാചാരണത്തിന് തുടക്കമായി. ബധിരവാരാചരണത്തിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ് നിർവഹിച്ചു. ആംഗ്യഭാഷ അവകാശം എല്ലാവർക്കും എന്നതാണ് ഇത്തവണത്തെ പ്രമേയം. ഗാന്ധിജിയുടെ 150-ാം ജ•വാർഷികത്തോടനുബന്ധിച്ച് നിഷിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഭാരതീയ ആംഗ്യഭാഷയിലുള്ള ഗാന്ധി ഭജനുകളുടെ വീഡിയോയും പ്രകാശനം ചെയ്തു. സത്യമേവ ജയതേ എന്നു പേരിട്ടിരിക്കുന്ന വീഡിയോ രാജ്യത്തിനകത്തും പുറത്തുമുള്ള 45 നിഷ് വിദ്യാർത്ഥികൾ ചേർന്നാണ് അവതരിപ്പിച്ചിരിക്കുന്നത്. ബധിര സമൂഹത്തിന് ആസ്വദിക്കാൻ പാകത്തിലുള്ള ഭജനുകൾ ഇന്ത്യൻ ആംഗ്യഭാഷാ ചരിത്രത്തിലെ ആദ്യ സംരംഭമാണെന്ന് രൂപകല്പനയും സംവിധാനവും നിർവഹിച്ച അധ്യാപിക സിൽവി മാക്സി മേന പറഞ്ഞു. ഗാന്ധിജിക്കു പ്രിയപ്പെട്ട ഭജനുകളുടെ തുടർവോള്യങ്ങൾ നിഷിന്റെ സി. എം. ഡി. വിഭാഗം പുറത്തിറക്കും.
ഫൈൻ ആർട്സ് വിദ്യാർത്ഥികൾ വരച്ച പെയിന്റിംഗുകളുടെ പ്രദർശനവും നടന്നു. ചിത്രങ്ങളുടെ പ്രദർശനം ഇന്നും നാളെയും മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കും
സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി ഡയറക്ടർ ഡോ. കെ. ജി. സതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. കുളത്തൂർ വാർഡ് കൗൺസിലർ ശിവദത്ത്, അക്കാദമിക് കോർഡിനേറ്റർ ഡെയ്സി സെബാസ്റ്റിയൻ, അധ്യാപകരായ രാജി ഗോപാൽ, സന്ദീപ്കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.3452/19

date