Skip to main content

സ്കോളര്‍ഷിപ്പ്: തീയതി ദീര്‍ഘിപ്പിച്ചു

   സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പ്പറേഷന്‍ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുളള തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. 2018-19  വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, ടി.എച്ച.് എസ്.എസ്.എല്‍.സി, പ്ലസ്ടൂ/ഡിഗ്രി/ പി.ജി/പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റ് എന്നിവ  നിശ്ചിത തീയതിയ്ക്കകം  www.ksdc.kerala.gov.in    എന്ന വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം. ഫോണ്‍: 0481 2564304, 9400309740  

date