Skip to main content

പെയിന്‍റിംഗ് മത്സരം

പൊതുവിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന് 'സൗരോര്‍ജ്ജം നല്ല ഭാവിക്കായി' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ടിന് പെയിന്‍റിംഗ് മത്സരം സംഘടിപ്പിക്കുന്നു. എം.ഡി സെമിനാരി  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 11 ന് ആരംഭിക്കുന്ന മത്സരത്തില്‍ സര്‍ക്കാര്‍ / എയ്ഡഡ് സ്കൂളുകളില്‍ എട്ട്  മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. 

വരയ്ക്കുന്നതിനുളള ഡ്രോയിങ് പേപ്പര്‍ നല്‍കുന്നതാണ്. വാട്ടര്‍ കളറും പെന്‍സിലും കൊണ്ടുവരണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്  യഥാക്രമം 5000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും  നല്‍കും. 

താത്പര്യമുളളവര്‍ ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രം സഹിതം അതത് ഡി.ഇ.ഒ  ഓഫീസുമായി ബന്ധപ്പെടണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 10.30 നകം എത്തണം.  ഫോണ്‍: 9188119427, 9188119405, 2575007.

date