Skip to main content

പ്രളയം തകര്‍ത്ത റോഡുകള്‍ക്ക് 10.7കോടി രൂപ അടിയന്തരധനസഹായം അനുവദിച്ചു

      പ്രളയം മൂലം തകര്‍ന്ന ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി അടിയന്തരധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ 10.7 കോടി രൂപ അനുവദിച്ചു. ജില്ലയില്‍  നിയോജകമണ്ഡലടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളത്. 16 ണ്ഡലങ്ങളിലും തുക അനുവദിച്ചിട്ടുണ്ട്. പ്രളയം ഏറെ ബാധിച്ച ഏറനാട് മണ്ഡലത്തിലെ റോഡുകള്‍ക്ക് 1.50കോടിയും നിലമ്പൂര്‍, കൊണ്ടോട്ടി മണ്ഡലങ്ങള്‍ക്ക് ഓരോ കോടി വീതവുമാണ് അടിയന്തരധനസഹായം അനുവദിച്ചിട്ടുള്ളത്. പിഡബ്‌ള്യൂഡി പരിധിയില്‍ ജില്ലയില്‍ തകര്‍ന്ന 509.61 കിലോമീറ്റര്‍ റോഡുകള്‍ക്കാണ് നിലവില്‍ ഫണ്ട് അനുവദിച്ചിട്ടുള്ളത്. തകര്‍ന്ന റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ മഴമാറുന്നതോടെ ആരംഭിക്കും.
അനുവദിച്ച ഫണ്ട്(ലക്ഷത്തില്‍), കിലോമീറ്റര്‍ എന്നീ ക്രമത്തില്‍- പെരിന്തല്‍മണ്ണ-(80, 66.29) മങ്കട (70, 82.78), വണ്ടൂര്‍-(70, 22.758), മലപ്പുറം-(90, 12.86) കൊണ്ടോട്ടി-(100, 72.31) കോട്ടക്കല്‍-(80, 14.87), മഞ്ചേരി-(30, 1.48), ഏറനാട്-(150, 10.539), നിലമ്പൂര്‍-(100, 13.6), തിരൂര്‍-(70,31.09),വള്ളിക്കുന്ന്-(70,57.645),താനൂര്‍-(30,14.66),വേങ്ങര-(40,0.475),തിരൂരങ്ങാടി-(30,8.35), പൊന്നാനി-(30,0.65), തവനൂര്‍-(30,4.40).
 

date