Skip to main content

ജില്ലയില്‍ 26 പേര്‍ക്കു കൂടി ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും

   ജില്ലയില്‍ 26 പേര്‍ക്കു കൂടി ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് സ്‌ക്രീനിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെ 17 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിന്  www.sjd.kerala.gov.in   എന്ന വെബ് സൈറ്റ് മുഖേനെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
   ഇന്നലെ നടന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കൃഷ്ണൂര്‍ത്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.രാജേഷ്, സൈക്യാട്രിസ്റ്റ് ഡോ.അബ്ദുല്‍ റസാഖ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.രാജ്കുമാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളായ വിജി റഹ്മാന്‍, ലയ എന്നിവര്‍ പങ്കെടുത്തു.
 

date