Skip to main content

അശ്വമേധം - മൊബൈല്‍ എക്‌സിബിഷന് ജില്ലയില്‍ തുടക്കം

   കുഷ്ഠരോഗം നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന അശ്വമേധ പ്രചരണ പരിപാടിയുടെ ഭാഗമായുള്ള മൊബൈല്‍ എക്‌സിബിഷന് ജില്ലയില്‍ തുടക്കം. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജില്ല വിഭാഗത്തിന്റെ നേതൃത്വത്തില്‍ 'ബോധന വണ്ടി'എന്ന പേരിലാണ്  പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനം.
      പരിപാടിയുടെ ഫ്‌ളാഗ് ഓഫ് അശ്വമേധം പരിപാടിയുടെ കേന്ദ്ര നിര്‍വാഹകന്‍ ശംബുനാഥ് തിവാരി, ജില്ലാകലക്ടര്‍ ജാഫര്‍ മലിക്, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ല ലെപ്രസി ഓഫീസര്‍ ഡോ.കെ.മുഹമ്മദ് ഇസ്മായില്‍, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍, ജില്ല എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ടി.എം.ഗോപാലന്‍, ഡപ്യൂട്ടി ഓഫീസര്‍ പി.രാജു, എ.എല്‍.ഒ.    എം.അബ്ദുല്‍ ഹമീദ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ് മാരായ യു.കൃഷ്ണന്‍, ടി. ഭാസ്‌കരന്‍, ഡി.എല്‍.ടി കെ.റസീന, എം.സി.എച്ച്.ഓഫീസര്‍ ടി. യശോദ, ഡി.പി.എച്ച്.എന്‍ എം.സി.തങ്കമണി, അര്‍ബന്‍ പി.എച്ച്.എന്‍, എം.കെ.ദേവകി, ജില്ല നഴ്‌സിങ് ഓഫീസര്‍ എം.രാജം എന്നിവര്‍ സംസാരിച്ചു.
 

date