Skip to main content

പാഠം ഒന്ന് പാടത്തേക്ക് ജില്ലാ തല ഉദ്ഘാടനം

    കാര്‍ഷിക വികസന, കര്‍ഷകക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്നു നടപ്പാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം വള്ളുവമ്പ്രം പാഠശേഖരത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
   വള്ളുവമ്പ്രത്തെ 20 ഏക്കര്‍ പാഠ ശേഖരത്തിലാണ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂക്കോട്ടൂര്‍, ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പുല്ലാനൂര്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ സഹകരണത്തോടെ നെല്‍കൃഷിയിറക്കുന്നത്. വിദ്യാര്‍ഥികളെ നെല്‍പ്പാടങ്ങളില്‍ കൊണ്ടുപോയി വിത്തുമുതല്‍ വിപണിവരെയുള്ള നെല്ലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തുന്നതാണ് 'പാഠം ഒന്ന് പാടത്തേക്ക്' എന്ന പദ്ധതി. അതിഥികളും കര്‍ഷകരും നാട്ടുകാരം സ്‌കൂള്‍ കുട്ടികളും ചേര്‍ന്നു കര്‍ഷക പ്രതിജ്ഞയെടുത്തു. ചടങ്ങിനു മുന്നോടിയായി വിളംബര ഘോഷയാത്രയും നടന്നു.
    ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സലീന ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മന്നെത്തൊടി, വൈസ് പ്രസിഡന്റ് വി.യൂസുഫ് ഹാജി, സ്ഥിര സമിതി ചെയര്‍പേഴ്സണ്‍ ആയിഷ.പി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ സത്യന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹംസ കൊല്ലത്തൊടിക, എം.സാദിഖ് അലി, മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, വി.കെ.മുഹമ്മദ്, സുഹറ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.കെ.നാരായണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ടി.ഗീത, അസിസ്റ്റന്റ് ഡയറക്ടര്‍ ബീന നായര്‍, പൂക്കോട്ടൂര്‍ കൃഷിഓഫീസര്‍ കെ.അഞ്ജലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ കെ.സഹീര്‍, ടി.വി. ഭാനുപ്രകാശ്, പാഠശേഖര സമിതി കണ്‍വീനര്‍ മുഹമ്മദ് ഷാ, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.ടി.ശിവദാസ്, അസൈന്‍ നാലകത്ത്, ടി.വി. ഇസ്മായില്‍  എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 
 

date