Skip to main content

പാഠം ഒന്ന് പാടത്തേക്ക് ഉദ്ഘാടനം

    നെടിയിരുപ്പ് കൃഷിഭവനും കൊട്ടുക്കര പി.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളും മുസ്ലിയാരങ്ങാടി ദേവദാര്‍ യുപി സ്‌കൂളും ചേര്‍ന്ന് പുലിതൊടി പാടത്ത് വെച്ച് പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്കു തുടക്കം കുറിച്ചു. ടി.വി ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന നെല്‍ കര്‍ഷകരെ പൊന്നാട അണിയിച്ചു ആദരിച്ചു.
   മുതിര്‍ന്ന നെല്‍കര്‍ഷകരായ അബ്ദുറഹിമാന്‍ ഹാജി,  പരീക്കുട്ടി, എം സി അബ്ദുറഹ്മാന്‍ ഹാജി, ഫാത്തിമക്കുട്ടി, സി കെ അലവി, കുഞ്ഞാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവരെ ആദരിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.ആയിഷാബി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ അദ്നാന്‍, ആമിനക്കുട്ടി,  കൊണ്ടോട്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൈബുന്നിസ, കൃഷി ഓഫീസര്‍ പി.ഇ ബാബു ഷക്കീര്‍, പാടശേഖര സമിതി അംഗങ്ങള്‍, വിവിധ സ്‌കൂളിലെ വിദ്യാര്‍ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date