Skip to main content

പാഠം ഒന്ന് പാടത്തേക്ക് പരിപാടി നടത്തി

     മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി അറിവുകള്‍ പകര്‍ന്ന് പാഠം ഒന്ന് പാടത്തേക്ക് ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലെ കുട്ടികളെയും പങ്കെടുപ്പിച്ചു മുതുപറമ്പ് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരസമിതി ചെയര്‍മാന്‍ കെ.എന്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി ചെയര്‍മാ•ാരായ പി.കെ ബാബുരാജ്,  സി.ഷഹര്‍ബാന്‍, മെമ്പര്‍ എം കുമാരന്‍, സി.ഡി.എസ് പ്രസിഡന്റ് ഫാത്തിമ, കൃഷി ഓഫീസ്സര്‍ സൈഫുന്നിസ്സ, കരീം മാസ്റ്റര്‍, നാരായണന്‍കുട്ടി, സൈതലവി, കെ.സി മോയ്തീന്‍ക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
 

date