Skip to main content

നാല് റോഡുകള്‍ക്ക് റീടാറിങിന് ഫണ്ട് അനുവദിച്ചു

 

     ജില്ലയിലെ നാല് റോഡുകള്‍ക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി നാല് ലക്ഷം രൂപ അനുവദിച്ചു. വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നു റോഡുകള്‍ക്കും കരുവാരക്കുണ്ട്, പോരൂര്‍ എന്നിവിടങ്ങളിലെ ഓരോ റോഡിനുമാണ് റീടാറിങിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്. കരുവാരക്കുണ്ടിലെ അരിമണല്‍-പാറക്കടവ് റോഡ്, വണ്ടൂരിലെ പുളിക്കല്‍ മില്ല്-അങ്കണവാടി റോഡ്, പനംപൊയില്‍-അമ്പലക്കുന്ന് റോഡും പോരൂരിലെ കരിങ്കാളികാവ്-പാറക്കല്‍ റോഡ് തുടങ്ങിയ റോഡുകള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
 

date