Skip to main content

ആനത്താനം ഹൈടെക്ക് അങ്കണവാടി ഉദ്ഘാടനം ചെയ്തു 

  പെരിന്തല്‍മണ്ണ പത്തൊമ്പതാം വാര്‍ഡില്‍ പൂര്‍ത്തിയായ ആനത്താനം ഹൈടെക് അങ്കണവാടി നാടിന് സമര്‍പ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ നഗരസഭയുടെ 25ാം വാര്‍ഷികം പ്രമാണിച്ച് 12  അങ്കണവാടികളാണ് ആധുനീകരിക്കുന്നത്.   500 കോടി രൂപയുടെ രജത ജൂബിലി മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം.
   അത്യാധുനിക കെട്ടിടത്തിന് പുറമെ ശിശുസൗഹൃദമായ ഇരിപ്പിടങ്ങള്‍, കളിക്കോപ്പുകള്‍, ടിവി, ലാപ്‌ടോപ്പ്, സൗണ്ട് സിസ്റ്റം, അത്യാധുനിക പഠനോപകരണങ്ങള്‍ എന്നിവ ഹൈടെക് അങ്കണവാടിയില്‍ സജ്ജമാക്കിയിട്ടുണ്ട്. അകം ചുമരുകള്‍ മുഴുവന്‍ വര്‍ണ്ണാഭമായ ചിത്രങ്ങളാല്‍ അലംകൃതമാണ്.  പത്തൊന്‍മ്പതാംവാര്‍ഡിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 11സെന്റ് സ്ഥലത്ത് 600 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം , ചുറ്റുമതില്‍, ഇന്റര്‍ലോക്ക് കട്ട , പൂന്തോട്ടം, കുടിവെള്ള സംവിധാനം എന്നിവ ഒരുക്കിയ ഹൈടെക് അങ്കണവാടിക്ക് 12 ലക്ഷം രൂപയാണ് വായിട്ടുള്ളത്.
  വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ സെക്രട്ടറി മുഹമ്മദ് സജീം, മുനിസിപ്പല്‍ എഞ്ചിനിയര്‍ എന്‍ പ്രസന്നകുമാര്‍, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ടി ശോഭന, കെ.സി മൊയ്തീന്‍കുട്ടി,  പത്തത്ത് ആരിഫ്, എ.രതി, കൗണ്‍സിലര്‍ കീഴ്‌ശേരി വാപ്പു, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി ആയിഷ, മുന്‍ കൗണ്‍സിലര്‍ സി പത്മനാഭന്‍, കെ സുബ്രഹ്മണ്യന്‍, ജാനകി ടീച്ചര്‍,വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി മനോജ്, അങ്കണവാടി ടീച്ചര്‍ കെ.ജെ സൂസ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date